X

വ്യാപം അഴിമതി: ഒരാള്‍ കൂടെ മരിച്ചു

അഴിമുഖം പ്രതിനിധി

മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ മരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിയായ അനാമിക കുഷ്വാഹയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക ജോലി നേടിയത് വ്യാപം അഴിമതിയിലൂടെയാണ് എന്ന ആരോപണം ഉണ്ടായിരുന്നു. ഒരു കുളത്തിലാണ് അനാമികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അനാമിക പരിശീലനത്തിനായി സാഗര്‍ പൊലീസ് അക്കാദമിയില്‍ പ്രവേശിച്ചത്. അക്കാദമിയുടെ ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ മൂന്നാം മരണമാണിത്. ഈ കേസില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അഭിമുഖം എടുത്ത ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങും ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ കോളെജിലെ ഡീന്‍ ഡോക്ടര്‍ അരുണ്‍ ശര്‍മ്മ എന്നിവരാണ് മരിച്ചത്. ഇതോടെ ഈ അഴിമതിയുമായി ബന്ധപ്പെട്ട മരണങ്ങള്‍ 45 ആയി.

This post was last modified on December 27, 2016 3:14 pm

Related Post
Leave a Comment