X

ഞങ്ങളെ മരിക്കാനെങ്കിലും അനുവദിക്കൂ ; വ്യാപം പ്രതികള്‍

മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രപതിക്കു  വ്യാപം പ്രതികളുടെ കത്ത് . വ്യാപം അഴിമതിയെതുടര്‍ന്ന് അറസ്റ്റ് ചെയ്തു  ഗ്വാളിയോര്‍   ജയിലിലടക്കപ്പെട്ട 70 പേരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ സമീപ്പിചിരിക്കുന്നത് . ഇവരില്‍ ഡോക്ടര്‍മാരും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുമുണ്ട് . ഒന്നുകില്‍ ജാമ്യം അനുവദിക്കണം അല്ലെങ്കില്‍ മരിക്കാനനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ഇവര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുന്നത് . നിയമവ്യവസ്ഥ തങ്ങളോടു ചെയ്യുന്നത് പക്ഷപാതപരമായ നടപടിയാണ് എന്ന് അവര്‍ അഭിപ്രായപ്പെട്ടു . ശിക്ഷാനിയമത്തിലെ സമാനമായ വിഭാഗങ്ങള്‍ ചുമത്തി തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍ക്ക് ജാമ്യവും മറ്റും നല്‍കുമ്പോള്‍ തങ്ങള്‍ക്കു ജാമ്യം അനുവദിക്കാത്തത് നിയമനിഷേധമാണ് എന്നും അവര്‍ പറഞ്ഞു

This post was last modified on December 27, 2016 3:19 pm