X

നേതാജി സുഭാഷ് ചന്ദ്രബോസ് നാസി അനുകൂലിയോ? അമേരിക്കയില്‍ തുടങ്ങിയ വിവാദങ്ങള്‍ക്ക് പിന്നിലെ ചരിത്ര വസ്തുതകള്‍

ഹിറ്റ്‌ലറുടെ കൂട്ടാളിയായിരുന്നു നേതാജി എന്ന് വിമര്‍ശനം

ദുരൂഹ മരണം നടന്നിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കേന്ദ്രകരിച്ചുള്ള വിവാദങ്ങള്‍ക്ക് കുറവില്ല. ഇത്തവണ അമേരിക്കയില്‍നിന്നാണ് വിവാദങ്ങള്‍ ആരംഭിച്ചത്. രണ്ടാം ലോക യുദ്ധ കാലത്ത് നേതാജി സ്വീകരിച്ച നിലപാടുകളാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സിന്റെ ചീഫ് ഓഫ് സ്റ്റാഫ്സ് സൈകത് ചക്രവര്‍ത്തി നേതാജിയുടെ പടം വെച്ച ടീ ഷര്‍ട്ട് ഇട്ടുകൊണ്ട് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പുരോഗമന നിലപാടുകള്‍കൊണ്ട് ശ്രദ്ധേയയായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സിനെ വിമര്‍ശിക്കാന്‍ വലതുപക്ഷം ഉദ്യോഗസ്ഥന്റെ ടീ ഷര്‍ട്ടിനെയും അതില്‍ പതിപ്പിച്ച നേതാജിയുടെ ചി്ത്രത്തെയും ഉപയോഗപ്പെടുത്തുകയായിരുന്നു. ഒകാസിയോ കോർട്ടെസ്സിന്റെ ഹിറ്റ്‌ലര്‍ അനുകൂല സമീപനത്തിന്റെ ഉദാഹരണമാണ് അവരുടെ സ്റ്റാഫ് നേതാജി ബോസിന്റെ ചിത്രം പതിച്ച ടി ഷര്‍ട്ട് ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. സംഭവം ന്യൂസ് വീക്ക് വാര്‍ത്തയാക്കിയതോടെ വിവാദം ശക്തമായി.

ഒകാസിയോ കോർട്ടെസ്സിനെ വിമര്‍ശിക്കാനുള്ള അവസരമായാണ് വിമര്‍ശകര്‍ ഉപയോഗിച്ചത്.

സ്വാതന്ത്ര്യ സമരകാലത്ത് തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ബ്രീട്ടീഷുകാരില്‍നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ ഹിറ്റ്‌ലറിന്റെ സഹായം തേടിയെന്നും ഫാസിസത്തെ തള്ളിപറഞ്ഞില്ലെന്നുമായിരുന്നു ആരോപണം. രണ്ടാം ലോകയുദ്ധ കാലത്ത് നേതാജി ബ്രിട്ടീഷുകാരുടെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് ജര്‍മ്മനിയിലെത്തുകയും ഇന്ത്യയുടെ മോചനത്തിന് ഹിറ്റ്‌ലറുടെ സഹായം തേടുകയും ചെയ്തുവെന്നാണ് ആരോപണം.

ജപ്പാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് സുഭാഷ് ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മി ബ്രീട്ടിഷ് ഇന്ത്യയെ കീഴ്‌പെടുത്താനുളള ശ്രമവും നടത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ ഹിറ്റ്‌ലറിന്റെ ഫാസിസത്തെ പിന്തുണയ്ക്കുന്ന നേതാവായി ചിത്രീകരിക്കാന്‍ കാരണം.

ഹിറ്റ്‌ലറിനെ സുഭാഷ് കണ്ടുവെന്നത് ചരിത്രത്തിലുളളതാണ്. ജര്‍മ്മനിയുടെയും ജപ്പാന്റെയും സഹായം അദ്ദേഹം അഭ്യര്‍ത്ഥിക്കുകുയം ചെയ്തു. ഇന്ത്യയുടെ മോചനത്തിന്റെ സായുധ മുന്നേറ്റം വേണമെന്ന നിലപാടിലായിരുന്നു നേതാജി ബോസ് ഇക്കാര്യത്തില്‍ അദ്ദേഹം ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അകലുകയും ചെയ്തു. ഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നു പട്ടാഭി സീതാരാമയ്യയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായിട്ടുണ്ട് നേതാജി ബോസ്. ബ്രീട്ടീഷുകാര്‍ക്കെതിരെ സൈനിക ആക്രമണത്തിനായി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും രൂപികരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ ജര്‍മ്മന്‍ അനുകൂല നിലപാട് നേരത്തെയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ മോചനത്തിന് ജര്‍മ്മനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും ഹിറ്റ്‌ലറുടെ സങ്കുചിത ദേശീയതയെ അ്‌ദ്ദേഹം അംഗീകരിച്ചിരുന്നില്ല.

1931 ലാണ് നേതാജി ആദ്യമായി ജര്‍മ്മനി സന്ദര്‍ശിക്കുന്നത്. പിന്നീട് 1936 ല്‍ ജര്‍മ്മനയിലെത്തിയതിന് ശേഷം ഹിറ്റ്‌ലറുടെ സമീപനങ്ങളെ അദ്ദേഹം വിമര്‍ശിച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വെളളക്കാരെ ഉയര്‍ന്ന വംശജരായി കാണുന്നതാണ് ജര്‍മ്മനിയുടെ പ്രത്യയശാസ്ത്രമെന്ന് ഹിറ്റ്ലര്‍ അന്നെഴുതിയ കത്തില്‍ വ്യക്തമാക്കിയെന്നും ഇവര്‍ പറയുന്നു. പ്രായോഗിക രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായാണ് ഹിറ്റ്‌ലറുടെ പിന്തുണയ്ക്കായി അദ്ദേഹം ശ്രമിച്ചിരുന്നതെന്നും അതിനെ ചരിത്ര പശ്ചാത്തലത്തിലല്ലതെ മനസ്സിലാക്കാന് കഴിയില്ലെന്നും പറയുന്നു. ജര്‍മ്മനിയില്‍നിന്നും ജപ്പാനില്‍നിന്നും സഹായം സ്വീകരിച്ചതെങ്കിലും നാസിസത്തെ പിന്തുണച്ച നേതാവാണ് ഹിറ്റ്‌ലര്‍ എന്ന് പറയുന്നത് ചരിത്രവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സിനെ വിമര്‍ശിക്കാനുള്ള ഒരു ആയുധമായി ബോസിനെ വലതുപക്ഷം ഉപയോഗിക്കുകയായിരുന്നുവേണം കരുതാന്‍. കുടിയേറ്റം, സാമൂഹ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നി കാര്യങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശനമാണ് കോറൈറ്റ്‌സ് നടത്താറുള്ളത്. അവരുടെ സ്റ്റാഫിലെ സൈകത് ചക്രവര്‍ത്തി ഇന്ത്യന്‍ വംശജരുടെ മകനാണ്.

Read More: വംശ വെറിയന്‍ അധിക്ഷേപവുമായി ട്രംപ് വീണ്ടും; കുടിയേറ്റ ബന്ധമുള്ള ഡെമോക്രാറ്റ് വനിതാ നേതാക്കള്‍ അമേരിക്ക വിടണമെന്ന് ആവശ്യം

This post was last modified on July 15, 2019 4:50 pm

Related Post
Leave a Comment