X

വയനാട് ഡിഎംഒ തൂങ്ങി മരിച്ചനിലയില്‍

അഴിമുഖം പ്രതിനിധി

വയനാട് ഡിഎംഒ ഡോ പിവി ശശിധരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്തല്ലൂര്‍ മൂടിക്കോട്ടുള്ള ക്ലിനിക്കിലാണ് അദ്ദേഹത്തിനെ  കണ്ടെത്തിയത്. അമ്പതു വയസ്സുകാരനായ ഡിഎംഒയെ ഇന്നലെ മുതല്‍ കാണ്മാനില്ല എന്ന് ഡെപ്യൂട്ടി ഡിഎംഒ പരാതി നല്‍കിയിരുന്നു.

ഇന്നലെ മലപ്പുറം മഞ്ചേരിയിലെ വീട്ടില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടെങ്കിലും മാനന്തവാടിയിലെ ഓഫിസിലോ ക്വാര്‍ട്ടേഴ്‌സിലോ അദ്ദേഹം എത്തിയിരുന്നില്ല. രാവിലെ കല്‍പ്പറ്റയിലെത്തുമെന്നും കൂട്ടിക്കൊണ്ട് പോകാന്‍ എത്തണമെന്നും ആവശ്യപ്പെട്ടത്തിനനുസരിച്ച് ഔദ്യോഗികവാഹനത്തിലെ ഡ്രൈവര്‍ എത്തിയെങ്കിലും ഡിഎംഒ എത്തിയിട്ടുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ  ഭാര്യയെ ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതായി അറിയുകയും ചെയ്തു. തുടര്‍ന്നാണ് ഡപ്യൂട്ടി ഡിഎംഒ പൊലീസില്‍ വിവരമറിയിച്ചത്.

മൃതദേഹത്തിനു സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മൃതദേഹം എല്ലാവരെയുംകാണിക്കണമെന്നും ഡിഎംഒ ഓഫീസില്‍ തന്‍റെ ചിത്രം വയ്ക്കണമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഒരാഴ്ചയായി ലീവിലായിരുന്ന ഡിഎംഒ കഴിഞ്ഞ ദിവസം വൈകുന്നേരം കുടുംബാംഗങ്ങളെ പയ്യന്നൂരുള്ള വീട്ടിലേക്ക് അയച്ചതായും അതിനുശേഷമാണ് സംഭവം നടന്നതെന്നും വാര്‍ത്തകളുണ്ട്. ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ അദ്ദേഹം മാനസികമായി പിരിമുറുക്കമനുഭവിച്ചിരുന്നു എന്നും വാര്‍ത്തകള്‍ പറയുന്നു.

 

This post was last modified on December 27, 2016 3:32 pm

Related Post
Leave a Comment