X

ശക്തനായ നേതാവിനെ ദൈവമാക്കുന്നത് നമ്മള്‍ അവസാനിപ്പിക്കണം

കഴിഞ്ഞ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണങ്ങള്‍ തമ്മിലൊരു സാദൃശ്യമുണ്ട്. യുപിഎ, യുഡിഎഫ് സര്‍ക്കാരുകള്‍ അഴിമതിയാരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ ശക്തനായ ഭരണാധികാരിയെ ഇന്ത്യയ്ക്കും കേരളത്തിനും ആവശ്യമുണ്ട് എന്നൊരു ചര്‍ച്ച രൂപം കൊണ്ടു. കേന്ദ്രത്തില്‍ നരേന്ദ്രമോദി ആ പ്രതിച്ഛായയോടെ വരികയും പ്രധാനമന്ത്രിയാകുകയും ചെയ്തു. കേരളത്തിലാകട്ടെ വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നീ നേതാക്കളുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുകയും പിണറായി മുഖ്യമന്ത്രിയാകുകയും ചെയ്തു. മോദിയേയും പിണറായിയേയും വാനോളം പുകഴ്ത്തുകയും സൂപ്പര്‍മാനായി വര്‍ണിച്ചു കൊണ്ടുള്ള പ്രചാരണം നടക്കുകയും ചെയ്തു. മോദിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന മട്ടില്‍ ഭക്തന്മാരുടെ പ്രതികരണവുമുണ്ടായി. പിണറായി ഭക്തന്‍മാര്‍ തുടങ്ങിയിട്ടേയുള്ളൂ. എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടി വരാം. പക്ഷേ, ശക്തനായ നേതാവിനെ ദൈവതുല്യം ആരാധിക്കുന്നത് തെറ്റല്ലേ. ആ ആരാധനയുടെ ആവശ്യമുണ്ടോ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

https://goo.gl/yCGXjf

This post was last modified on May 30, 2016 12:18 pm