X

ബംഗാളില്‍ സിപിഐഎം സഹകരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ സിപിഐഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് അനുമതി നല്‍കി. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഐഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പ്രാദേശിക ധാരണയ്ക്കുള്ള അനുമതി മാത്രമേ ലഭിച്ചിരുന്നുള്ളൂ.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ സിപിഐഎമ്മുമായി സഹകരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ് തീരുമാനം അറിയിച്ചത്.

ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 3:49 pm

Related Post
Leave a Comment