X

ഇന്ത്യ തോറ്റു

അഴിമുഖം പ്രതിനിധി

ഇന്ത്യയെ എഴു വിക്കറ്റിനു പരാജയപ്പെടുത്തി വെസ്റ്റീന്‍ഡീസ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 2 വിക്കറ്റിന് 192 റണ്‍സ് , വെസ്റ്റീന്‍ഡീസ് 19. 4 ഓവറില്‍ മൂന്നു വിക്കറ്റിന് 196.

ഇന്ത്യന്‍ ബൗളര്‍മാരുടെ നിരാശജനകമായ പ്രകടനമാണ് വലിയ സ്‌കോര്‍ നേടിയട്ടും ഇന്ത്യക്ക് പരാജയം സമ്മാനിച്ചത്. തുടക്കത്തിലെ ഗെയിലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ചാള്‍സും സാമുവല്‍സും നടത്തിയ കടന്നാക്രമണത്തില്‍ വിജയം വിന്‍ഡീസിനൊപ്പം നില്‍ക്കുയായിരുന്നു. ചാള്‍സ് 52 റണ്‍സ് നേടിയപ്പോള്‍ സാമുവല്‍സ് പുറത്താകെ 83 റണ്‍സ് നേടി.

നോബോളുകളില്‍ ജീവന്‍ തിരിച്ചു കിട്ടിയ സാമവുല്‍സും ചാള്‍സും തന്നെയാണ് ഇന്ത്യയുടെ പിഴയ്ക്ക് തക്കതായ പ്രതിഫലം കൊടുത്തത്.

നേരത്തെ ഇന്ത്യക്കായി വിരാട് കോഹ്ലി ഒരിക്കല്‍ കൂടി തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ച്ചവച്ചു. കോഹ്ലി പുറത്താകാതെ 89 റണ്‍സ് നേടി. രോഹിത് ശര്‍മ(43) രഹാനെ(40 ) എന്നിവരും ഇന്ത്യക്കായി മികച്ച ബാറ്റിംഗ് നടത്തി.

ഫൈനലില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും. ഇരു ടീമുകളും ഇതു രണ്ടാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഓരോ തവണ ഇരുവരും കിരീടവും നേടിയിട്ടുണ്ട്.

This post was last modified on December 27, 2016 3:59 pm