X

കഫേ കോഫീ ഡേയെ കുറിച്ച് ഒരു കാപ്പിയുടെ രുചിക്കപ്പുറം അറിയേണ്ടത്

കഫേ കോഫീ ഡേ. ഇന്ത്യയുടെ കാപ്പി കുടിയുടെ രുചി മാറ്റിയെഴുതിയ കോഫീ ഷോപ്പ് ശൃംഖല. ആഗോളവല്‍ക്കരണം ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു തുടങ്ങിയ 1990-കളുടെ രണ്ടാം പകുതിയിലാണ് കഫേ കോഫീ ഡേ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1996-ല്‍. ഇന്ന് രണ്ട് ദശാബ്ദം കഴിയുമ്പോള്‍ കോഫീ ഡേയുടെ കാപ്പിക്കടകള്‍ മാര്‍ച്ചിലെ കണക്കനുസരിച്ച് 1,423 എണ്ണമുണ്ട്. കമ്പനി ഐപിഒ എന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിന് ഒരുങ്ങുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു വളര്‍ന്ന ഒരു സമൂഹം കഫേ കോഫീ ഡേയെ ഏറ്റെടുത്തു. ഒരു കോഫീ പ്ലാന്ററുടെ മകനായ സിദ്ധാര്‍ത്ഥ 1.5 കോടി രൂപയുടെ മൂലധനവുമായിട്ടാണ് കമ്പനി ആരംഭിക്കുന്നത്. 1,150 കോടി രൂപയാണ് അവര്‍ ഐപിഒയിലൂടെ നിക്ഷേപം സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. നിങ്ങള്‍ക്കറിയാമോ ഈ കമ്പനിയുടെ 57 ശതമാനം ഓഹരികള്‍ ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയുടെ മകള്‍ മാളവിക ഹെഗ്‌ഡെയുടെ പക്കലാണെന്ന്. മാളവിക സിദ്ധാര്‍ത്ഥയുടെ ഭാര്യകൂടിയാണ്. കഫേ കോഫീ ഡേയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/760986/what-you-need-to-know-about-the-coffee-chain-thats-launching-indias-biggest-ipo-in-years 

This post was last modified on October 10, 2015 4:51 pm