രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ പരിപാടിയില്‍ വച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മാനിക്കാതിരുന്ന എഡിജിപി ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ വിഷയം അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഋഷിരാജ് സിംഗിനെതിരെ വിമര്‍ശനം ഉണ്ടായി. രമേശ് ചെന്നിത്തല വന്നപ്പോള്‍ എഴുന്നേല്‍ക്കാത്തത് ശരിയായില്ലെന്നും എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ വിഐപികള്‍ വരുമ്പോള്‍ വേദിയില്‍ ഇരിക്കുന്നവര്‍ എഴുന്നേല്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്നും ഋഷിരാജ് സിംഗ് വിശദീകരിച്ചിരുന്നു.
This post was last modified on December 27, 2016 3:13 pm
Leave a Comment