X

കാശ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഭീഷണിയുമായി ഹിസ്ബുള്‍ തലവന്‍

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീരില്‍ സമാധാന ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അവിടെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കാശ്മീരില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നത്തിനിടെയാണ് സലാഹുദീന്റെ വെല്ലുവിളി. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലാഹുദ്ദീന്‍ ഭീഷണി നടത്തിയിരിക്കുന്നത്.

കൂടുതല്‍ കാശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും അവരെക്കൊണ്ട് കാശ്മീരിനെ ശവപ്പറമ്പാക്കും മാറ്റുമെന്നും സലാഹുദ്ദീന്‍ പറയുന്നു. കാശ്മീരില്‍ ഒരു തരത്തിമുള്ള സമാധാന ശ്രമങ്ങളും അനുവദിക്കില്ലെന്നും സലാഹുദ്ദീന്‍ വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ കൊലപാതകം കാശ്മീരിനെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാംപാക്കി മാറിയിരിക്കുകയാണെന്നും ഈ ജീവത്യാഗങ്ങള്‍ വെറുതെയാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു

ആന്ധ്രാ പ്രദേശ്, മദ്രാസ്, അസാം, നാഗാലാന്‍ഡ്, ഹരിയാന, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈനികര്‍ തങ്ങളുടെ കുടുംബങ്ങളുടെ പവിത്രത തകര്‍ത്താല്‍ ചാവേര്‍ ബോംബാക്രമണം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും കാശ്മീരില്‍ ആക്രമണമല്ലാതെ മറ്റൊരു പോംവഴിയും മുന്നില്‍ ഇല്ലെന്നും സലാഹുദീന്‍ കൂട്ടിച്ചേര്‍ത്തു. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളുടെ സഖ്യമായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ തലവന്‍ കൂടിയാണ് സയ്യിദ് സലാഹുദ്ദീന്‍.

 

This post was last modified on December 27, 2016 2:29 pm

Related Post
Leave a Comment