X

കാമുകനെ കൊലപ്പെടുത്തിയ ശേഷം ഫേസ് ബുക്കില്‍ കുമ്പസരിച്ചു, പതിനെട്ടുകാരി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

കാമുകനെ കുത്തികൊലപ്പെടുത്തിയ ശേഷം ഫേസ് ബുക്കിലൂടെ കുമ്പസരിച്ച പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലാണ് സംഭവം. 21 വയസ്സുള്ള ഡോറിയന്‍ പവലിനെ കാമുകിയായ നകാസിയ ജെയിംസ് കൊല്ലപ്പെട്ടത്. വീട്ടുകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു.

പവല്‍ മുഖത്ത് ഇടിച്ചതിനെ തുടര്‍ന്ന് താന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് നകാസിയ ഫേസ് ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്നും അവര്‍ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു. പവലിനെ കൊല്ലണമെന്ന് കരുതിയില്ലെന്നും മരണം സംഭവിച്ചതിനെ തുടര്‍ന്ന് താന്‍ ഒളിവിലാണെന്നും പോസ്റ്റ് അവര്‍ എഴുതി. ദൈവം തന്നോട് ക്ഷമിക്കുമെന്ന് കരുതുന്നതായും പവലിന് നിത്യശാന്തി നേരുന്നതായും നകാസിയ കൂട്ടിച്ചേര്‍ത്തു.

ജനുവരി 11-ന് രാവിലെയാണ് പവലിന്റെ മരണം പൊലീസ് അറിയുന്നത്. ഞായറാഴ്ചയാണ് നകാസിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

This post was last modified on December 27, 2016 3:35 pm

Related Post
Leave a Comment