X

സത്യസായി ബാബയുടെ ആശ്രമത്തില്‍ യുവതി മരിച്ച നിലയില്‍

നാല് വര്‍ഷം ആശ്രമത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് മരിച്ചത്‌

സത്യസായിബാബയുടെ ആശ്രമത്തില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. സായിബാബയുടെ പ്രധാന ആശ്രമമായ പുട്ടപ്പര്‍ത്തിയിലെ പ്രശാന്തി നിലയത്തിലെ മുന്‍ അന്തേവാസി സായി പ്രഭയെയാണ് ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശ്രമത്തിലെ വിദ്യാവാഹി ട്രസ്റ്റുമായി ബന്ധപ്പെട്ട് നാലുവര്‍ഷം സായി പ്രഭ പ്രശാന്തി നിലയത്തില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ഇവര്‍ അജ്ഞാത കാരണങ്ങളാല്‍ ജോലി രാജിവച്ചു. ശനിയാഴ്ച രാത്രി ആശ്രമത്തില്‍ അതിക്രമിച്ചുകടന്ന സായി പ്രഭ ഓഫീസ് മുറിക്കുള്ളില്‍ കയറി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഹൈദ്രാബാദ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ധാരാളം ഭക്തന്മാര്‍ എത്തുന്ന ആശ്രമത്തില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സായി പ്രഭ അകത്തുകയറിയതെന്നതാണ് പോലീസിന്റെ സംശയം. അതേസമയം മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സായി പ്രഭയെ പിരിച്ചുവിടുകയായിരുന്നെന്നാണ് പുട്ടപ്പര്‍ത്തി ആശ്രമ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

This post was last modified on June 11, 2017 6:21 pm