X

നാനൂറോളം പേരെ കരയ്ക്കെത്തിച്ചു; ആഡംബരക്കപ്പലിൽ കുടുങ്ങിയവരെ എയർ‍ലിഫ്റ്റ് ചെയ്യുന്നത് തുടരുന്നു (വീഡിയോ)

നോർവീജിയന്‍ കപ്പലായ ‘വൈക്കിങ് സ്കൈ’യിൽ നിന്ന് 1300 പേരെ രക്ഷപ്പെടുത്തുന്ന പ്രവർത്തനം സജീവവമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. പലരും കൈകാലുകൾ ഒടിഞ്ഞ നിലയിലാണ് കരയിലെത്തിച്ചേരുന്നതെന്ന് റെഡ് ക്രോസ്സ് പറയുന്നു. ഏറ്റവുമൊടുവിൽ വന്ന റിപ്പോർട്ട് പ്രകാരം നാനൂറിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 900 പേർ കപ്പലിൽ കുടുങ്ങിക്കിടപ്പുണ്ട്.

എൻജിൻ തകരാറിനെ തുടർന്നാണ് ഈ ആഡംബരക്കപ്പൽ കടലിൽ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് എൻജിൻ തകരാറാകാൻ കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നോർവെയുടെ തീരത്ത് ഹസ്താവിക എന്ന പ്രദേശത്താണ് കപ്പൽ ഇപ്പോഴുള്ളത്. എട്ട് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകൾ പൊങ്ങുന്നുണ്ടെന്നാണ് വിവരം. ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യുക മാത്രമാണ് പോംവഴി. ഇക്കാരണത്താൽ തന്നെ രക്ഷാപ്രവർത്തനത്തിന് മണിക്കൂറുകളെടുക്കും. കപ്പലിന്റെ ഒരു എൻജിൻ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. കപ്പൽ ഒഴുക്കിപ്പോകാതിരിക്കാനുള്ള നടപടികളാണ് എടുത്തുവരുന്നത്. വൈക്കിങ് ഓഷ്യന്‍ ക്രൂയിസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ 2017ല്‍ നിര്‍മ്മിച്ചതാണ്.

This post was last modified on March 24, 2019 5:52 pm