X

ആസ്‌ത്രേലിയക്കാര്‍ക്ക്‌ ഇനി ഒരേ ലിംഗക്കാരെ വിവാഹം ചെയ്യാം

സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയില്‍ 12.7 ദശലക്ഷം ആസ്‌ത്രേലിയക്കാര്‍ പങ്കെടുത്തു. 61.6 ശതമാനം പേരും ഒരേ ലിംഗക്കാര്‍ തമ്മിലുളള വിവാഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 38.4 ശതമാനം പേരും എതിര്‍ത്തും വോട്ട് രേഖപെടുത്തി

ഒരേ ലിംഗക്കാര്‍ക്കിടയിലെ വിവാഹം ആസ്‌ത്രേലിയില്‍ നിയമമാകും. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വെയില്‍ ഭൂരിപക്ഷം പേരും സമാനലിംഗക്കാര്‍ക്കിടയിലെ വിവാഹത്തെ അനുകൂലമായി വോട്ട് ചെയ്തു. ശക്തമായി ഭുരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ സമാനലിംഗക്കാര്‍ക്കിടയിലെ വിവാഹം പാര്‍ലെമെന്റ് ചേര്‍ന്ന് ഉടനെ നിയമ നിര്‍മ്മാണം നടത്തുമെന്നും അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആണുങ്ങള്‍ക്ക് ആണുങ്ങളേയും പെണ്ണുങ്ങള്‍ക്ക് പെണ്ണുങ്ങളേയും വിവാഹം കഴിക്കാനുളള നിയമം ഉടനെ പ്രാബല്യത്തില്‍ വരുമെന്ന്് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കോം ടണ്‍ബല്‍ പറഞ്ഞു. അത്രയക്കും ശക്തമായാണ് ആസ്‌ത്രേലിയന്‍ ജനത സര്‍വ്വെയില്‍ പ്രതികരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയില്‍ 12.7 ദശലക്ഷം ആസ്‌ത്രേലിയക്കാര്‍ പങ്കെടുത്തു. 61.6 ശതമാനം പേരും ഒരേ ലിംഗക്കാര്‍ തമ്മിലുളള വിവാഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 38.4 ശതമാനം പേരും എതിര്‍ത്തും വോട്ട് രേഖപെടുത്തി.

This post was last modified on November 15, 2017 8:17 am