X

ഇത് മഹാത്ഭുതം! തായ്‍ലാൻഡില്‍ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 ഫൂട്ബോൾ താരങ്ങളെയും കോച്ചിനെയും കണ്ടെത്തി

കുട്ടികളെ കണ്ടെത്തിയ ഉടനെയുള്ള വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ‌ കുട്ടികൾ ഭക്ഷണം ആവശ്യപ്പെടുന്നതായി കേൾക്കാം.

തായ്‌ലന്‍ഡിൽ വെള്ളപ്പൊക്കത്തിൽ ഒരു ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കൗമാരക്കാരായ 12 ഫൂട്ബോൾ താരങ്ങളെയും കോച്ചിനെയും കണ്ടെത്തി. വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പാറയ്ക്കു മുകളിൽ ഇരിക്കുന്ന നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ തായ് നേവി സീൽസിന്റെ ഫേസ്ബുക്ക് പേജിൽ വന്നു. ബ്രിട്ടിഷ് പര്യവേക്ഷകരാണ് കുട്ടികളെ കണ്ടെത്തിയത്.

കുട്ടികളെ കണ്ടെത്തിയ ഉടനെയുള്ള വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ‌ കുട്ടികൾ ഭക്ഷണം ആവശ്യപ്പെടുന്നതായി കേൾക്കാം.

11 മുതൽ 16 വരെ വയസ്സ് പ്രായമുള്ള കുട്ടികളാണ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. 25കാരനായ കോച്ചും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ജൂൺ 23നാണ് ഇവർ ഗുഹയിലേക്ക് കയറിയത്. ദിവസങ്ങൾ പലത് പിന്നിട്ടതോടെ ജീവനോടെ ഇവരെ തിരികെ കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. ഇതിനിടയിലാണ് അത്ഭുതകരമാംവിധം എല്ലാവരെയും ജീവനോടെ കണ്ടെത്തിയത്.

തങ്ങളെ വേഗം പുറത്തെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കുട്ടികളോട് പേടിക്കേണ്ടതില്ലെന്നും കൂടുതൽ പേർ വരുന്നുണ്ടെന്നും ഒരൽപം ക്ഷമയോടെ കാത്തിരിക്കൂ എന്നും രക്ഷാപ്രവർത്തകൻ പറയുന്നതായി കേൾക്കാം. പത്തു ദിവസത്തോളമായി ഗുഹയിൽ കഴിഞ്ഞ നിങ്ങളെല്ലാവരും കരുത്തരാണെന്ന് രക്ഷാപ്രവർത്തകൻ ആത്മവിശ്വാസം പകരുന്നുമുണ്ട്.

ആറ് മൈൽ ദൂരമുള്ള ഗുഹയിലാണ് കുട്ടികളും കോച്ചും പെട്ടുപോയത്. പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായതോടെ പുറത്തുവരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുക അത്ര എളുപ്പമല്ല എന്നാണറിയുന്നത്. കുട്ടികളിലാർക്കും നീന്തൽ വശമില്ല. വെള്ളം പൂർണമായും നിറഞ്ഞതിനാല്‍ ഇവരെ മറ്റു വഴികളിലൂടെ പുറത്തെത്തിക്കാനാകില്ല. വെള്ളം വാർ‌ന്നുപോകാൻ ആഴ്ചകളെടുക്കും എന്നാണറിയുന്നത്.

ഗുഹയിൽ വെളിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടികളുള്ളതെന്നാമ് വിവരം. ഭൂനിരപ്പിൽ നിന്ന് 800 മീറ്റർ മുതൽ 1 കിലോമീറ്റർ വാരെ താഴ്ചയിലേക്ക് ഇവരെത്തിയിട്ടുണ്ട്.

This post was last modified on July 3, 2018 7:52 am

Related Post
Leave a Comment