X

കാലിഫോര്‍ണിയ കാട്ടുതീ; മരണം 23 കടന്നു; 6400 വീടുകള്‍ നശിച്ചു/ വീഡിയോ

എഴുപതിനായിരത്തോളം ഏക്കര്‍ സ്ഥലം ഇതിനകം കാട്ടുതീയില്‍ പെട്ടിട്ടുണ്ട്. ഇതുവരെ ആകെ 250,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിക്കുന്നു.

യുഎസ്സിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ 23 പേര്‍ മരിക്കുകയും 6400 വീടുകള്‍ കത്തി നശിക്കുകയും ചെയ്തുവെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ പ്രദേശങ്ങളിലാണ് കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. നേരത്തെ കാട്ടുതീ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിരുന്നു.

എഴുപതിനായിരത്തോളം ഏക്കര്‍ സ്ഥലം ഇതിനകം കാട്ടുതീയില്‍ പെട്ടിട്ടുണ്ട്. ഇതുവരെ ആകെ 250,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിക്കുന്നു. മാലിബു നഗരത്തിലുള്ള മുഴുവന്‍ പേരെയും ഒഴിപ്പിച്ചു കഴിഞ്ഞു. 13,000 പേര്‍ ഇവിടെ നിന്നുള്ളവരാണ്. ഇവരില്‍ പ്രശസ്തരായ ചില ഹോളിവുഡ് താരങ്ങളുമുണ്ട്.

കാട്ടുതീ കാരണം കിം കര്‍ദാഷിയാന്‍ വെസ്റ്റ്, വില്‍ സ്മിത്ത്, കെയ്ത്‌ലിന്‍ ജെന്നര്‍, ഡെനിസ് റിച്ചാര്‍ഡ്‌സ് തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ക്ക് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ചു പോകുവാന്‍ നിര്‍ബന്ധിതരാക്കിയിരുന്നു. കഴിഞ്ഞദിവസം വെടിവെപ്പുണ്ടായ തൗസന്റ് ഓക്‌സ് നഗരത്തെയും കാട്ടുതീ ബാധിച്ചിട്ടുണ്ട്.

ശക്തമായ കാറ്റില്‍ തീ ആളിപ്പടരുകയാണ്. എങ്ങനെയാണ് തീപ്പിടിത്തം തുടങ്ങിയതെന്ന കാര്യം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിഫോര്‍ണിയ കാട്ടുതീ: ട്രംപിന്റെ പ്രതികരണം ‘ഹൃദയശൂന്യ’മെന്ന് ഗായിക കാറ്റി പെറി

ഫരീദാബാദിലെ ‘നിശ്ശബ്ദരായ’ ഏഴംഗ മലയാളി കുടുംബവും അവരുടെ അസാധാരണ മരണങ്ങളും

ഒബാമയുടെ ജനനത്തെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കിയ ട്രംപിനോട് പൊറുക്കില്ലെന്ന് മിഷേൽ തന്റെ പുസ്തകത്തിൽ; വിൽപന കൂട്ടാനുള്ള അടവെന്ന് ട്രംപ്

This post was last modified on November 11, 2018 1:53 pm