X

പാകിസ്ഥാനുമായുള്ള മത്സരങ്ങളില്‍ ഏറ്റവും തമാശ നിറഞ്ഞ കളിയെക്കുറിച്ച് കോഹ്ലി

പാകിസ്ഥാനുമായുള്ള മത്സരത്തില്‍ പ്രത്യേകതകളൊന്നുമില്ലെന്നും ലോകകപ്പിലെ മറ്റേതൊരു മത്സരവും പോലെയാണ് ഇതെന്നും കോഹ്ലി

ഇന്ന് ക്രിക്കറ്റ് ലോകകപ്പില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ്. ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടപ്പോഴൊന്നും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. എന്നിരുന്നാലും പ്രവചനാതീതമായ ടീമായാണ് പാകിസ്ഥാനെ എല്ലാവരും കാണുന്നത്.

അതേസമയം ഇന്ന് നടക്കുന്നത് പാക് പേസ് ബൗളര്‍ മുഹമ്മദ് ആമിറും താനും തമ്മിലുള്ള മത്സരമാണെന്ന വാര്‍ത്തകളെ കോഹ്ലി നിഷേധിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ് ഇത്. പാകിസ്ഥാനുമായുള്ള മത്സരത്തില്‍ പ്രത്യേകതകളൊന്നുമില്ലെന്നും ലോകകപ്പിലെ മറ്റേതൊരു മത്സരവും പോലെയാണ് ഇതെന്നും കോഹ്ലി പറയുന്നു. പേസര്‍മാരെ തുണയ്ക്കുന്ന ഓള്‍ഡ് ട്രഫോര്‍ഡില്‍ മുഹമ്മദ് ഷമിയെ കൂടി ഉള്‍പ്പെടുത്താനാണ് സാധ്യതയെന്ന സൂചനയും കോഹ്ലി നല്‍കുന്നുണ്ട്.

2009ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനുമായി നടന്ന മത്സരത്തിലാണ് തനിക്ക് ഏറ്റവും ടെന്‍ഷനുണ്ടായിരുന്നതെന്ന് കോഹ്ലി പറയുന്നു. ഒരു മോശം ഷോട്ട് കളിച്ച് അന്ന് പുറത്തായി. പുലര്‍ച്ചെ ആറ് മണി വരെയും ഉറങ്ങാതിരുന്ന താന്‍ അന്ന് ചിന്തിച്ചത് കരിയര്‍ അവസാനിച്ചെന്നായിരുന്നെന്നും കോഹ്ലി പറയുന്നു. അതേസമയം 2011ലെ ലോകകപ്പ് സെമിഫൈനലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ താനേറ്റവുമധികം തമാശ ആസ്വദിച്ചതെന്നും കോഹ്ലി പറയുന്നു. താന്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുമ്പോള്‍ വഹാബ് റിയാസും ഷാഹിദ് അഫ്രീദിയും തമ്മില്‍ നടത്തിയ സംഭാഷണമാണ് അതെന്ന് പറയുന്ന കോഹ്ലി അതേസമയം അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു.

read more:കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്