X

രോഹിത് ശര്‍മ്മ പുറത്ത്; 113 പന്തില്‍ 140 റണ്‍സ്

പേസര്‍മാരെയും സ്പിന്നര്‍മാരെയും അനായാസം നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുഹമ്മദ് ആമിറിന് മുന്നില്‍ മാത്രമാണ് പതറിയത്

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ച് രോഹിത് ശര്‍മ്മ പുറത്തായി. ടീം ടോട്ടല്‍ 234ല്‍ എത്തിച്ചാണ് രോഹിത് പുറത്തായത്. ഹസന്‍ അലിയുടെ പന്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് വഹാബ് റിയാസിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിതിന്റെ മടക്കം. 113 പന്ത് നേരിട്ട രോഹിത് 140 റണ്‍സെടുത്തു. 14 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്.

35-ാം ഓവറിലാണ് ഇന്ത്യ ഇരുന്നൂറ് കടന്നത്. രോഹിത് ശര്‍മ്മ 115ഉം വിരാട് കോഹ്ലി 24ഉം റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ ടീം സ്‌കോര്‍ ഇരുന്നൂറ് കടന്നത്. ലോകേഷ് രാഹുല്‍-രോഹിത് ശര്‍മ്മ ഓപ്പണിംഗ് സഖ്യം ശക്തമായ അടിത്തറയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. രാഹുല്‍ 57 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ കോഹ്ലിയും നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിയ്ക്കുകയായിരുന്നു. പേസര്‍മാരെയും സ്പിന്നര്‍മാരെയും അനായാസം നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുഹമ്മദ് ആമിറിന് മുന്നില്‍ മാത്രമാണ് പതറിയത്. ഇതുവരെ ആറ് ഓവര്‍ എറിഞ്ഞ ആമിര്‍ 18 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്.

എന്നാല്‍ മറ്റെല്ലാ ബൗളര്‍മാരും മോശമല്ലാത്ത രീതിയില്‍ അടി വാങ്ങിക്കൂട്ടി.

This post was last modified on June 16, 2019 5:41 pm

Related Post
Leave a Comment