X

പാക്കിസ്ഥാനെതിരെയുള്ള സെഞ്ച്വറിയിലൂടെ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

ഈ ലോകകപ്പില്‍ 50 നു മുകളിലുള്ള മൂന്നാമത്തെ ഇന്നിംഗ്‌സും താരം പൂര്‍ത്തിയാക്കി.

പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ തന്റെ 24 ാം സെഞ്ച്വറിയാണ് കുറിച്ചത്. ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. 85 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ഈ ലോകകപ്പില്‍ രോഹിത് സെഞ്ചുറി നേടുന്നത് ഇത് രണ്ടാമത്തെ തവണയാണ്. അതേസമയം സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. വേഗത്തില്‍ കരിയറിലെ 24 ാം സെഞ്ച്വറി തികച്ചാണ് സച്ചിന്റെ റെക്കോര്‍ഡ് രോഹിത് മറിടകന്നത്.

219 ഇന്നിംഗ്‌സുകളില്‍ നിന്ന് സച്ചിന്‍ 24 ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ 203 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടം കൊയ്തത്. പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ അഹിം അംലയാണ് മുന്നില്‍ 142 ഇന്നിംഗ്‌സുകളില്‍ നിന്ന് തന്റെ 24 ആം ഏകദിന സെഞ്ച്വറി അംല പൂര്‍ത്തിയാക്കി. 161 ഇന്നിംഗ്‌സകളില്‍ നിന്ന് നേട്ടം കൊയ്ത വിരാട് കോഹ്‌ലിയാണ് രണ്ടാം സ്ഥാനക്കാരന്‍. എന്നാല്‍ ലോകകപ്പില്‍ മത്സരങ്ങളില്‍ കോഹ്‌ലിടെ റെക്കോര്‍ഡും താരം മറികടന്നു. പാക്കിസ്ഥാന്‍ എതിരെ 2015 ല്‍ കോഹ്‌ലി നേടിയ ഇന്ത്യന്‍ താരത്തിന്റെ മികച്ച സ്‌കോര്‍(107) ആണ് രോഹിത് മറികടന്നത്. 112 പന്തുകളില്‍ നിന്ന് 140 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഏകദിന ചരിത്രത്തില്‍ പാക്കിസ്ഥാനെതിരെ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രോഹിതിന് സ്വന്തമായി. ഈ ലോകകപ്പില്‍ 50 നു മുകളിലുള്ള മൂന്നാമത്തെ ഇന്നിംഗ്‌സും താരം പൂര്‍ത്തിയാക്കി.

This post was last modified on June 16, 2019 7:02 pm