X

സൈബർ ആക്രമണം: അമേരിക്കൻ പത്രങ്ങളുടെ പ്രിന്റിങ് പ്രതിസന്ധിയിലായി

സൈബർ ആക്രമണത്തെ തുടർന്ന് അമേരിക്കയിലെ മൂന്ന് പ്രധാന പത്രങ്ങളുടെ പ്രിന്റിങ് വൈകി. ലോസ് ആൻജലസ് ടൈംസ്, ചിക്കാഗോ ട്രിബ്യൂൺ, ബാൾട്ടിമോർ സൺ എന്നീ പത്രങ്ങളുടെ പ്രിന്റിങ്ങാണ് പ്രതിസന്ധിയിലായത്.

യുഎസ്സിന് പുറത്തു നിന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. മൂന്നു പത്രങ്ങളുടെയും പ്രിന്റിങ് വൈകിയതോടെ വിതരണവും താറുമാറായി. ട്രിബ്യൂൺ പബ്ലിഷിങ്ങിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളാണ് ഇവയിൽ രണ്ടെണ്ണം. ചിക്കാഗോ ട്രിബ്യൂണ്‍, സണ്‍ എന്നിവ. ഇവരുടെ പബ്ലിഷിങ് നെറ്റ്‌വർക്കിൽ ഒരു മാൽവെയർ കടന്നുകൂടിയത് വെള്ളിയാഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നു.

വാൾ സ്ട്രീറ്റ് ജേണലിന്റെയും ന്യൂയോർക്ക് ടൈംസിന്റെയും ചില എഡിഷനുകളെ സൈബർ ആക്രമണം ബാധിക്കുകയുണ്ടായി. ഇവ പ്രിന്റ് ചെയ്തത് ഒരേ പ്രസ്സുകളിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതെസമയം ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളുോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രിബ്യൂൺ പബ്ലിഷിങ്ങിന്റെ വക്താവ് മാരിസ കൊള്ള്യാസ് പറഞ്ഞു.