X

ലോകബാങ്ക് വിമർശകനെ മേധാവി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത് ട്രംപ്

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുൻചിൻ, ഇവാൻക ട്രംപ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയുടെതാണ് തീരുമാനം

സാമ്പത്തിക വിദഗ്ദനും യുഎസ് വിദേശകാര്യ ട്രഷറി അണ്ടര്‍ സെക്രട്ടറിയുമായ ഡേവിഡ് റോബർട്ട് മൽപാസിനെ ലോക ബാങ്ക് മേധാവിസ്ഥാനത്തേക്ക് ശുപാർശ ചെയ്ത് ഡൊണൾഡ് ട്രംപ്. ഇന്നലെയാണ് ട്രംപിന്റെ പ്രഖ്യപനം പുറത്തുവന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുൻചിൻ, ഇവാൻക ട്രംപ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് റോബർട്ട് മൽപാസിനെ പേർ കണ്ടെത്തിയതെന്ന്  യുഎസ് അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ലോകത്തെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനങ്ങളിൽ ഒന്നായ ലോക ബാങ്കിന്റെ ധന സാഹായ പദ്ധതികളെ ഏതിർക്കുന്ന വ്യക്തിയാണ് ഡേവിഡ് റോബർട്ട് മൽപാസ് എന്നതാണ് ട്രംപിന്റെ ശുപാർശയെ ശ്രദ്ധേയമാക്കുന്നത്. ലോക ബാങ്കിന്റെ ഇത്തരം പ്രവർത്തനങ്ങൾ അമേരിക്കയുടെതുൾപ്പെടെ വളർച്ചയെ ബാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 2017 ല്‍ ഫോറിൽ റിലേഷൻ കൗൺസിലിലായിരുന്നു മാൽപ്സ് നിലപാട് വ്യക്തമാക്കിയത്.

ചൈനയാണ് ലോക ബാങ്കിന്റെ പ്രധാന ഗുണഭോക്താവെന്ന വ്യക്തമാക്കുന്ന മാൽപ്സ് ചൈനയുടെയും ചൈന ബെൽറ്റ് ആന്റ് റോഡ് പദ്ധതിയുടെയും കടുത്ത വിമർശകർ കടിയാണ്. യുഎസിനെ അമിതമായി ആശ്രയിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി ഫണ്ട് കണ്ടെത്താന്‍ ലോക ബാങ്ക് പുതിയ മാർഗങ്ങൾ കണ്ടെത്തമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.