ആണവപരിപാടികളിൽ നിന്നും പിൻമാറുകയാണെങ്കിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിർവ്വഹിച്ചു കൊടുക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തന്നോടു പറഞ്ഞതായി ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇൻ. കിങ് ജോങ് ഉന്നുമായി തനിക്ക് വളരെ സൗഹാര്‍ദ്ദപരമായ സമീപനമാണുള്ളതെന്നും ട്രംപ് തന്നോട് പറയുകയുണ്ടായി. നേരത്തെ ഉത്തര കൊറിയയ്ക്കെതിരായ ഉപരേധങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെടാൻ തന്റെ സർക്കാരിന് പദ്ധതിയുണ്ടെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യമന്ത്രി കാങ് ക്യുങ് വാ പ്രസ്താവിച്ചിരുന്നു.
ആണവ പരിപാടികളുടെ കാര്യത്തിൽ യുഎസ്സിന്റെ താൽപര്യങ്ങൾക്ക് ഉത്തര കൊറിയ വഴങ്ങുകയാണെങ്കിൽ അതിന്റെ ഗുണഫലങ്ങൾ ലഭിച്ചു തുടങ്ങുമെന്ന സന്ദേശം കിം ജോങ് ഉന്നിനെ അറിയിക്കാൻ മൂണിനെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ വർഷം സിയോൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം കിമ്മിനെ നേരിട്ട് അറിയിക്കണമെന്ന ആവശ്യവും ട്രംപ് മുമ്പോട്ടു വെച്ചിട്ടുണ്ടെന്ന് അറിയുന്നു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അർജന്റീനയിലേക്ക് പോകുമ്പോൾ വിമാനത്തിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വിഷയങ്ങളിൽ മൂൺ തുറന്നു സംസാരിച്ചിരുന്നു.
ട്രംപ് ഉത്തരകൊറിയൻ ചെയർമാൻ കിമ്മിനെ ട്രംപിന് വലിയ ഇഷ്ടമാണെന്ന കാര്യം തന്നോടു പറഞ്ഞതായും മൂൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിയോളിൽ വെച്ച് ഇനി നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയുടെ യുഎസ് പ്രസിഡണ്ട് പങ്കു വെച്ചിരുന്നു. അതെസമയം കിമ്മിന്റെ സിയോൾ സന്ദർശനം സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.
Leave a Comment