X

‘ഗണിതശാസ്ത്രത്തിന്റെ നോബൽ’ സമ്മാനിച്ച് മിനിറ്റുകൾക്കുള്ളിൽ മോഷണം പോയി

ഇറാനിൽ ജനിച്ച് യുകെയിലേക്ക് അഭയാർത്ഥിയായി കുടിയേറിയയാളാണ് കോഷർ.

ഗണിതശാസ്ത്രത്തിലെ നോബൽ എന്ന വിശേഷണത്തിലറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ സമ്മാനിച്ച് മിനിറ്റുകൾക്കകം മോഷണം പോയി. സമ്മാനജേതാവായ കോഷർ ബിർകാർ മെഡൽ സൂക്ഷിച്ച പെട്ടിയോടെയാണ് മോഷണം പോയത്. ഇത്തവണ സമ്മാനം പങ്കിട്ട നാലുപേരിലൊരാളാണ് കോഷർ.

ബുധനാഴ്ച നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് മാത്തമാറ്റിക്സിൽ വെച്ചായിരുന്നു സമ്മാനദാനം.

മോഷണം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ബ്രീഫ്കേയ്സ് ഒരു ബഞ്ചിനടിയിൽ നിന്ന് കണ്ടെത്തുകയുണ്ടായി. എന്നാൽ അതിൽ മെഡൽ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി കാമറകൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ഇറാനിൽ ജനിച്ച് യുകെയിലേക്ക് അഭയാർത്ഥിയായി കുടിയേറിയയാളാണ് കോഷർ. ഇരുപത് വർഷമായി യുകെയിൽ താമസിക്കുന്നു.

40 വയസ്സിൽ താഴെ പ്രായമുള്ള ഗണിതശാസ്ത്രജ്ഞർക്കാണ് ഫീൽഡ്സ് മെഡൽ നൽകി വരാറുള്ളത്. 1936ലാണ് ഈ സമ്മാനം ആദ്യമായി നൽകിയത്. 1950 മുതൽ നാലുവർഷം കൂടുമ്പോൾ സ്ഥിരമായി സമ്മാനം നല്‍കാന്‍ തുടങ്ങി. നാലുപേരെയാണ് സമ്മാനത്തിന് തെരഞ്ഞെടുക്കുക.

This post was last modified on August 2, 2018 10:37 am

Related Post
Leave a Comment