X

ലൈംഗികാരോപണം: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു

ടോയ് സ്റ്റോറി സീരീസ് ഉള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം ലൈംഗികാരോപണം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ അവധിയിലായിരുന്നു.

മീ ടൂ കാംപയിന്റെ ഭാഗമായി അരോപണ വിധേയനായ സിഡ്‌നിയുടെ ആനിമേഷന്‍ മേധാവിയും പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപകനുമായ ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു. ടോയ് സ്റ്റോറി സീരീസ് ഉള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം ലൈംഗികാരോപണം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ അവധിയിലായിരുന്നു. ജീവനക്കാരെ അനാവശ്യമായി ആലിംഗനം ചെയ്യുമെന്നായിരുന്നു ജോണ്‍ ലെസ്സെറ്ററിനെതിരായ ആരോപണം.

മീ ടു കാംപയിനിന്നു തുടക്കമിട്ട് ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റനെതിരേ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ ആരോപണവിധേയരായ പ്രമുഖരില്‍ ഒരാളായിരുന്നു ജോണ്‍ ലെസ്സെറ്ററും. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അദ്ദേഹം മാപ്പുപറഞ്ഞിരുന്നു.

2018 ആവസാനം വരെ ജോണ്‍ ലെസ്സെറ്റര്‍ സിഡ്‌നിയുടെ ഭാഗമായിരിക്കുമെന്നും അടുത്തവര്‍ഷം ആദ്യത്തോടെ പടിയിറങ്ങുമെന്നുമാണ് ഡിസ്‌നി അധികൃതരുടെ വിശദീകരണം. ഡിസ്‌നി, പിക്‌സര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്, എന്നാല്‍ പുതിയ പ്രവര്‍ത്തനങ്ങളുമായി സമാന മേഖലകളില്‍ ഇനിയും തുടരുമെന്നും രാജി പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 10, 2018 5:40 pm