X

യു.എസ് കോണ്‍ഗ്രസിലേക്ക് ചരിത്രത്തിലാദ്യമായി മുസ്​ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു

തായിബ് മിഷിഗണിൽ നിന്നും, ഒമർ മിനിസോട്ടയിൽ നിന്നുമാണ് ജയിച്ചു കയറിയത്.

ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ മുസ്ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇഹാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്.

തായിബ് മിഷിഗണിൽ നിന്നും, ഒമർ മിനിസോട്ടയിൽ നിന്നുമാണ് ജയിച്ചു കയറിയത്.

ഫലസ്​തീൻ സ്വദേശികളുടെ മകളാണ്​ തായിബ്​. 2008 മിഷിഗണിൽ നിന്ന്​ വിജയിച്ച്​ അവർ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ്​ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വൻകിട കോർപ്പറേഷനുകൾക്ക്​ നികുതിയിളവ്​ നൽകുന്നതിനെതിരെയും തായിബ്​ എതിരായിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടർന്ന്​ സോമാലിയയിൽ നിന്ന്​ 14ാം വയസിലാണ്​ ഒമർ യു.എസിലെത്തുന്നത്​.ഡെമോക്രാറ്റിക്​ ഫാർമർ ലേബർ പാർട്ടിയിലുടെയാണ്​ അവർ രാഷ്​ട്രീയത്തിലെത്തിയത്​​. സാമൂഹിക സുരക്ഷ പദ്ധതികൾ ആവശ്യമാണെന്ന്​ നിലപാടെടുത്ത വനിതയാണ്​ ഒമറും.