X

കാള്‍ മാർ‌ക്സിന്റെ ശവകുടീരം ചുറ്റികകൊണ്ട് അടിച്ചു തകർത്തു

മാര്‍ക്‌സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ഏറ്റവും കൂടുതല്‍ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.

ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സ് ശവകുടീരം തകർക്കാൻ ശ്രമം. കല്ലറയില്‍ സ്ഥാപിച്ചിട്ടുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തല്ലിത്തകർക്കാനാണ് ശ്രമം നടന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് ആക്രമണത്തിൽ തകർന്ന മാര്‍ബിള്‍ ഫലകം. മാര്‍ക്‌സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ഏറ്റവും കൂടുതല്‍ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ആവർത്തിച്ചുള്ള പ്രഹരമാണ് ഇവിടെ ഉണ്ടായതെന്ന വ്യക്തമാവുന്നതാണ് കേടുപാടുകൾ. 1881ല്‍ അന്തരിച്ച മാര്‍ക്‌സിന്റെ കല്ലറയിൽ 1954ലാണ് മാര്‍ബിള്‍ ഫലകം കൂട്ടി ചേര്‍ത്തത്.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയെ ഫ്രണ്ട്‌സ് ഓഫ് ഹൈഗേറ്റ് സിമ്മട്രി സിഇഒ ഇയാന്‍ ഡംഗല്‍ വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. ആക്രമണത്തെ കുറിച്ച പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് മെട്രോപോളിറ്റന്‍ പൊലീസ് പ്രതികരിച്ചു. അതേസമയം സെമിത്തേരിയിലെ തന്നെ മറ്റ് ശവകുടീരങ്ങളൊന്നും ആക്രമിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടില്ല.

ഗ്രേഡ് വണ്‍ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ സംരക്ഷിച്ച് വരുന്നതാണ് മാര്‍ക്‌സ് സ്മാരകം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് സന്ദര്‍ശിക്കാനെത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ്. 1818 മേയ് 5 ന് ജനിച്ച അദ്ദേഹം 1883 മാർച്ച് 14നാണ് അന്തരിക്കുന്നത്. തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം പ്രശസ്തനണ് കാൾ മാർക്സ്.