X

ഹോങ്കാങ്ങിലെ ജനാധിപത്യ പ്രക്ഷോഭ നേതാക്കൾ അറസ്റ്റിൽ; ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെച്ചു

നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നൽകിയെന്നതാണ് വോങ്ങും ചോവും ചെയ്ത കുറ്റം.

ഹോങ്കോങ്ങിൽ ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കൾ അറസ്റ്റിലായതിനെ തുടർന്ന് നാളെ (ശനിയാഴ്ച) നടത്താനിരുന്ന മാർച്ച് റദ്ദാക്കി. ആൻഡി ചാൻ, ആഗ്നസ് ചൗ, ജോഷ്വ വോങ് എന്നീ നേതാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നൽകിയെന്നതാണ് വോങ്ങും ചോവും ചെയ്ത കുറ്റം. ജൂൺ 21ന് നടന്ന പ്രകടനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു.

2014ൽ ഈ സമരങ്ങള്‍ക്കെല്ലാം തുടക്കമിട്ടതിന്റെ വാർഷികദിനമാണ് നാളെ. ഈ ദിനത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം നടക്കുമെന്നത് മുൻകൂട്ടിക്കണ്ടാണ് അറസ്റ്റുകൾ നടന്നിരിക്കുന്നത്. നാളെ പ്രക്ഷോഭപരിപാടികൾ നടത്തുന്നതിന് വിലക്കുണ്ട്. അനുമതി കിട്ടുന്നതിനായി ശ്രമം തുടരുകയാണ്. കിട്ടുന്ന ദിവസം വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കും.

നേതാക്കളെയെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് പറയുന്നു. നിയമപരമായ രീതിയിൽ മാത്രമേ തങ്ങൾഡ സമരം നടത്തുകയുള്ളൂവെന്നും ഇതിൽ നിന്ന് മാറുന്നത് പ്രക്ഷോഭത്തിനും ഗുണകരമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

This post was last modified on August 30, 2019 12:35 pm