X

പസഫിക്ക് സമുദ്രത്തില്‍ ഇതുവരെ ആരും എത്താത്ത ആഴങ്ങളില്‍ ഗവേഷകൻ കണ്ടത് മനുഷ്യ നിര്‍മ്മിത മാലിന്യങ്ങളുടെ കൂമ്പാരം

കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്നത്ര ആഴമുണ്ട് പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിന്.

സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടിലെത്തിയെന്ന റെക്കോർഡ് കരസ്ഥമാക്കി അമേരിക്കക്കാരനായ വിക്ടർ വെസ്കോവോ. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമായ മരിയാന ട്രെഞ്ചിന്റെ 10,927 മീറ്റർ അടിയിലാണ് വെസ്കോവോ എത്തിയത്. എന്നാല്‍ അവിടെ അദ്ദേഹത്തെ വരവേറ്റത് കുറേ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു എന്നതാണ് ഖേദകരം.

നാലു മണിക്കൂറിലധികം ഡൈവ് ചെയ്താണ്  വെസ്കോവോ പുതിയ ദൂരം താണ്ടിയത്. അതിനിടയില്‍ നിരവധി പുതിയ കടല്‍ ജീവികളെയും കണ്ടെത്തി. വൻതോതിൽ മാലിന്യമടിയുന്ന സ്ഥലമാണ് മരിയാന ട്രെഞ്ച്. അതുകൊണ്ടുതന്നെ ഏറ്റവും അടിത്തട്ടില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത് ഗവേഷകരെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. വെസെകോവോയുടെ യാത്രമുഴുവനും വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. അത് ഡിസ്കവറി ചാനലിലെ ‘ഡീപ്പ്പ്ലാനറ്റ്’ എന്ന പ്രോഗ്രാമിലൂടെ ഈ വർഷം തന്നെ പ്രക്ഷേപണം ചെയ്യും.

ചെമ്മീന്‍ വർഗത്തിൽപ്പെട്ട നാല് കടല്‍ മത്സ്യങ്ങളെയാണ് വെസ്കോവോയും സംഘവും കണ്ടെത്തിയത്. സമുദ്രനിരപ്പിലേക്കാൾ ആയിരം മടങ്ങുവരെ മർദവും ഉണ്ടെന്നതാണ് ഓക്സിജന്റെ അഭാവവുമാണ് മരിയാന ട്രെഞ്ചിന്റെ് പ്രത്യേകത. എന്നാല്‍ ഇവിടെ നിരവധി ജീവജാലങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.

കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്നത്ര ആഴമുണ്ട് പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിന്. അന്തർവാഹിനികള്‍ ഉപയോഗിച്ചാണ് ഗവേഷണങ്ങള്‍ നടത്തുന്നത്. നേരത്തെയും ഇവിടെ നിന്നും വലിയ അളവില്‍ ഓർഗാനിക് മാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ ഏറ്റവും അടിയിൽ പോലും മനുഷ്യ നിർമ്മിത മാലിന്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു എന്നത് ഏറ്റവും ഭീകരമായ വസ്തുതയാണ്.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

This post was last modified on May 14, 2019 9:39 am