വിവാദങ്ങള്‍ക്കൊടുവില്‍ യുഎസ് ഫെഡറല്‍ കോടതി ജഡ്ജിയായി ട്രംപിന്റെ വിശ്വസ്ഥന് ബ്രെറ്റ് കാവെനോ നിയമനത്തിന് സെനറ്റ് അംഗീകാരം. ഇതോടെ വലതുപക്ഷ ചിന്താഗതിക്കാരനും നിലവില്‍ വാഷിങ്ടന്‍ ഡിസിയിലെ ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജിയുമായ ബ്രെറ്റ് കാവെനോ ഫെഡറല്‍ കോടതി ജഡ്ജിയാവും. പ്രസിഡന്റിന്റെ നാമനിര്‍ദേശത്തിന് സെനറ്റ് അംഗീകാരം നല്കുന്ന വോട്ടെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചതോടൊണ് കാവനൊയുടെ നിയമനം അംഗീകരിക്കപ്പെടുന്നത്. 48 നെതിരെ 50 വോട്ടുകള്‍ക്കാണ് നിയമനം സെനറ്റില്‍ പാസായത്.
ട്രംപിന്റെ നിലപാടുകളോടും ചിന്താഗതികളോടും ചേര്‍ന്നുനില്‍ക്കുന്ന വ്യക്തി കൂടിയാണ് ബ്രെറ്റ് കാവെനോ എന്നാണ് വിലയിരുത്തല്‍. കാവെനോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണമാണ് സ്വാഭാവികമായി അംഗീകരിക്കപ്പെടുമായിരുന്ന യുഎസ് പ്രസിഡന്റിന്റെ നാമനിര്‍ദേശം വിവാദമാക്കിയത്.
കാവെനോ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി സഹപാഠിയായിരുന്ന ഡോ. ക്രിസ്റ്റീന്‍ ബ്ലെസി ഫോഡ് എന്ന വനിതാ പ്രൊഫസറാണ് രംഗത്തെത്തിയത്. 35 വര്‍ഷം മുന്‍പ് കാവെനോയ്ക്ക് 17, ഫോഡിന് 15 പ്രായമുള്ളപ്പോഴായിരുന്നു സംഭവം. ഇതുസംബന്ധിച്ച് അന്വേഷിച്ച സെനറ്റ് സമിതിക്കുമുന്നില്‍ ക്രിസ്റ്റീന്‍ ഫോഡ് മൊഴി നല്‍കുകയും ചെയ്തിരുന്നു. സ്കൂള്‍ പാര്‍ട്ടിക്കിടെ കാവെനോ തന്നെ മാനഭംഗശ്രമം നടത്തിയെന്നും കരച്ചില് പുറത്തു കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചുവെന്നുമായിരുന്നു മൊഴി. ടെലിവിഷനില്‍ തല്‍സമയമായിരുന്നു ഈ മൊഴിയെടുപ്പ്.
കാവെനൊയുടെ നിയമനം അംഗീകരിച്ചതിന് പിറകെ അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററിലായിരുന്നു പ്രതികരണം. നിയമനത്തില്‍ ഇന്ന് ഒപ്പുവയ്ക്കുമെന്നും അടുത്ത ദിവസം തന്നെ കാവെനൊ സത്യപ്രതിജ്ഞ ചെയ്യുമെന്നും ട്രംപ് ട്വിറ്ററില്‍ പറയുന്നു.
കാവെനൊയുടെ നാമനിര്‍ദേശത്തിനെതിരെ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെ വാഷിങ്ങ്ടണില്‍ നടക്കുന്നതിനിടെയാണ് നിമനത്തിന് അംഗീകാരം. കാവെനോയുടെ കാവനോയും ജീവിത രീതിയും നിലപാടുകളുമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
Leave a Comment