ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളി. ശബരിമല തന്ത്രി കുടുംബം ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയതോടെയാണ് സര്‍ക്കാരിന്റെ നീക്കം പാളിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാനാകില്ലെന്നാണ് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ആവര്‍ത്തിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനമാണ് അതെന്നും അവര്‍ അവകാശപ്പെടുന്നു.
നാളെ നടക്കുന്ന സമവായ ചര്‍ച്ചയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രി കുടുംബാംഗങ്ങളെ ക്ഷണിച്ചത്. അതേസമയം റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്ന് മുന്‍ ശബരിമല തന്ത്രി കണ്ഠരര് മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുപ്രിംകോടതി വിധി മൂലം ശബരിമല ക്ഷേത്രം നശിക്കുമെന്നും ചൈതന്യം നഷ്ടമാകുമെന്നും തന്ത്രി കണ്ഠരര് രാജീവര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിധിക്ക് പിന്നില്‍ അടിയൊഴുക്കുകളുണ്ടെന്നായിരുന്നു രാജീവരുടെ ആരോപണം.
വിധിക്കെതിരെ പത്തനംതിട്ടയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ ഇന്നലെ തന്ത്രി കുടുംബവും എന്‍എസ്എസും പന്തളം കൊട്ടാരം പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ന് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്‍എസ്എസും കൊട്ടാരം പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സമവായ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം പ്രഖ്യാപിച്ചത്.
This post was last modified on October 7, 2018 12:42 pm
Leave a Comment