X

മൂന്ന് വട്ട സൈക്ലിങ് ലോക ചാമ്പ്യൻ കെല്ലി കാറ്റ്‌ലിൻ 23ാം വയസ്സിൽ ആത്മഹത്യ ചെയ്തു

റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി

യുഎസ്എയുടെ സൈക്ലിങ് ലോക ചാമ്പ്യൻ ആത്മഹത്യ ചെയ്തു. 23 വയസ്സായിരുന്നു ഇവർക്ക്. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു ഇവർ. കഴിവുറ്റ ഒരു വയലിൻ വാദക കൂടിയായിരുന്നു മിന്നെസോട്ടക്കാരിയായ കാറ്റ്‌ലിൻ.

2016നും 2018നുമിടയിൽ യുഎസ് സൈക്ലിങ് ടീമിന് മൂന്ന് ലോകപട്ടങ്ങൾ നേടിയതിൽ കാറ്റ്‌ലിന്റെ സഹായം നിർണായകമായിരുന്നു. വ്യക്തിഗത മത്സരങ്ങളിലും വലിയ നേട്ടങ്ങൾ ഈ 23കാരി കൊയ്തു. 2017ലെയും 2018ലെയും വേൾഡ് ട്രാക്ക് ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ താരമാണ് ഇവർ.

കാറ്റ്ലിന്റെ മരണം തങ്ങളെ ദുഖത്തിലാഴ്ത്തിയെന്ന് യുഎസ്എ സൈക്ലിങ് പ്രസിഡണ്ടും ചീഫ് എക്സിക്യുട്ടിവുമായ റോബ് ഡിമാർട്ടിനി പറഞ്ഞു. കാറ്റ്ലിൻ യുഎസ്എ സൈക്ലിങ് കുടുബത്തിലെ അംഗമായിരിക്കും എക്കാലവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാറ്റ്ലിൻ സ്വയം ജീവനൊടുക്കിയതാണെന്ന് അവരുടെ പിതാവ് മാർക്ക് ആണ് അറിയിച്ചത്.

This post was last modified on March 11, 2019 8:15 am