X

10,000 മുതല്‍ 50,000 വരെ, വെനസ്വേല വീണ്ടും ഉയർന്ന കറൻസികൾ‌ പുറത്തിറക്കുന്നു

വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍

വെനസ്വേലയില്‍ വീണ്ടും പുതിയ നോട്ടുകള്‍ അച്ചടിക്കുന്നു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുതിയ നോട്ടുകള്‍ ഇറക്കാന്‍ തയ്യാറാവുന്നത്. വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ എത്തി നില്ക്കുകന്നതിനാല്‍ പണത്തിന്റെറ ലഭ്യത ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് വെനസ്വേലൻ സെൻട്രൽ ബാങ്ക് പറഞ്ഞു. പണമിടപാടുകള്‍ കൂടുതൽ കാര്യക്ഷമമാക്കാനും വാണിജ്യ ഇടപാടുകൾ സുഗമമാക്കുവാനും വേണ്ടി 10,000, 20,000, 50,000 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യപ്പെടുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

കളളക്കടത്ത് തടയുകയെന്ന ഉദ്ദേശ്യത്തോടെ വെനസ്വേലയിൽ കഴിഞ്ഞ വർ‌ഷം നോട്ടുകള്‍ നിരോധിച്ചിരുന്നു. ഈ നീക്കം കറൻസിയുടെ മൂല്യത്തകർച്ചയുടെ ആക്കം കൂട്ടി. 2018-ൽ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ മിനിമം വേതനം 30,000 ശതമാനമായി ഉയർത്തി രുന്നു. എന്നിട്ടും ഒരു കിലോ ഇറച്ചി വാങ്ങാൻപോലും ആ പണം തികയുമായിരുന്നില്ല. 2018-ൽ 500 ബൊളിവര്‍ നോട്ടായിരുന്നു ഏറ്റവും വലുത്. ഇന്നതുകൊണ്ട് ഒരു മിട്ടായിപോലും വാങ്ങാന്‍ കഴിയില്ല. മെയ് മാസത്തിലെ കണക്കുപ്രകാരം പണപ്പെരുപ്പം 8,15,000 ശതമാനമാണ്. മദൂറോയുടെ സാമ്പത്തിക പരിഷ്കാരങ്ങളാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതെന്നാണ് ആരോപണങ്ങൾ.

2015-ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണ ഉൽപ്പാദനത്തില്‍ നിന്നുമാണ്. എന്നാല്‍ ദിവസം 1.4 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉൽപാദനം നടന്നത്. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പുറമേ ദാരിദ്ര്യവും രൂക്ഷമായതോടെ രാജ്യംവിട്ടു പോകുന്നവരുടെ എണ്ണവും പെരുകുകയാണ്.

അതേസമയം, സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാന്‍ വെനസ്വേല കൂടുതല്‍ എണ്ണയുൽപ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്. അന്താരാഷ്‌ട്ര ഉപരോധങ്ങളും വെനസ്വേലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. വിദേശ കറൻസിയുടെ വിനിമയം സർക്കാർ ഏജൻസി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറൻസികളും ഡോളറും തമ്മില്‍ മാറുന്നവർക്ക് പ്രതിസന്ധി സൃഷ്ടിച്ചു. കറൻസി കൈമാറ്റത്തിന് സര്‍ക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകള്‍ മാറാന്‍ കാരണം കാണിക്കണമെന്നായി. ഒരു കാപ്പി കുടിക്കണമെങ്കില്‍ വെനിസ്വലന്‍ കറൻസി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. അതിനെ മറികടക്കാനാണ് കൂടുതല്‍ വലിയ നോട്ടുകള്‍ പുറത്തിറക്കുന്നത്.

ക്വാറി നിര്‍ത്താം, പഠനം നടത്താം, എന്നാല്‍ ക്രഷര്‍ പ്രവര്‍ത്തിച്ചോട്ടെയെന്ന് അധികൃതര്‍; ക്വാറിയില്ലെങ്കില്‍ ക്രഷര്‍ എന്തിനെന്ന് മുണ്ടത്തടം കോളനിക്കാര്‍; സമരം ശക്തമാക്കാനും തീരുമാനം

 

 

 

 

This post was last modified on June 13, 2019 9:12 am

Related Post
Leave a Comment