X

കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

സമഗ്രസംഭാവനയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്  പഴവിള രമേശനായിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍( 83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.

സമഗ്രസംഭാവനയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്  പഴവിള രമേശനായിരുന്നു. മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് പ്രധാന കൃതികള്‍.

ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ ചിത്രങ്ങളുടെ ഗാന രചന നിര്‍വഹിച്ചത് പഴവിള രമേശനാണ്. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായാണ് ജനനം. ഭാര്യ : സി രാധ. മക്കള്‍ : സൂര്യ സന്തോഷ്, സൗമ്യ.

‘മരിച്ചാല്‍ ഉടന്‍ ശാന്തി കവാടത്തിലെത്തിക്കണം, റീത്തുകളും ഔദ്യോഗിക ബഹുമതിയും വേണ്ട’ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് സുഗതകുമാരി

 

This post was last modified on June 13, 2019 12:24 pm