X

പതിനാലു കോടിക്ക് ഒരു അത്താഴ വിരുന്ന്

ഒരു നേരത്തെ ഭക്ഷണത്തിനായി നിങ്ങള്‍ എത്ര രൂപ വരെ ചെലവാക്കും? പോക്കറ്റിന്റെ കനം നോക്കാന്‍ വരട്ടെ…

അതിനു മുമ്പ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാംബര്‍ഗറിനു എന്തു കൊടുക്കണമെന്നു കേട്ടോളൂ; 5,000 ഡോളര്‍.

ഞെട്ടിയോ? എങ്കില്‍ ഇനി പറയാന്‍ പോകുന്ന ഒരു വിരുന്നിന്റെ വില കേട്ടാലോ!

സിംഗപൂരില്‍ ഒരുക്കിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആര്‍ഭാട വിരുന്നിനെ കുറിച്ചാണ് പറയുന്നത്. 

വേള്‍ഡ് ഓഫ് ഡയമണ്ട് ഗ്രൂപ്പാണ് രണ്ട് പേര്‍ക്കായി എട്ട് മണിക്കൂര്‍ നീളുന്ന ആര്‍ഭാട വിരുന്ന് ഒരുക്കുന്നത്. പതിനായിരം റോസാപുഷ്പങ്ങളാണ് വിരുന്നിന്റെ ഭംഗികൂട്ടാന്‍ ഒരുക്കിവച്ചിരിക്കുന്നത്. 18-കോഴ്‌സ് വിഭവങ്ങളാണ് നിങ്ങള്‍ക്കു മുന്നില്‍ എത്തുക. മുക്കാല്‍ മണിക്കൂര്‍ സിംഗപ്പൂരിനു മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്ര, റോള്‍സ് റോയ്‌സ് സവാരി, ആഡംബര കപ്പല്‍ യാത്ര ഇതൊക്കെ വിരുന്നില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരുന്നവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസൃതമായി അലങ്കാരങ്ങള്‍ പോലും ഒരുക്കും. അത്താഴമൊരുക്കിയിരിക്കുന്നതാകട്ടെ മറീന ബേയ് സാന്‍ഡ്‌സ് ഹോട്ടലിലെ സെ ലാ വി റൂഫ്‌ടോപ്പിലും. ഇതൊന്നും കൂടാതെ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് 2.80 കാരറ്റ് സ്‌പെഷല്‍ ഡയമണ്ട് റിംഗ് സമ്മാനവും. 

ഇനി അറിയേണ്ടത് എത്ര പണം ചെലവാക്കണം എന്നല്ലേ, രണ്ടു മില്യണ്‍ ഡോളറാണ് ഈ ആര്‍ഭാടവിരുന്നില്‍ പങ്കെടുക്കാന്‍ നല്‍കേണ്ടത്. ഇന്ത്യന്‍ പൂപയില്‍ പറഞ്ഞാല്‍ 14 കോടി!

വിശദമായി വായിക്കൂ;http://goo.gl/OeXfKS

This post was last modified on July 15, 2016 1:34 pm

Related Post
Leave a Comment