അഴിമുഖം പ്രതിനിധി
രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ വച്ചാണ് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ഡാര്‍ജിലിംഗില്‍ നിന്നും ബഗ്ദോഗ്രയിലേക്ക് ഉള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയാണ് ഉണ്ടായത്. 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടമൊഴിവാകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആറു പേരെയും ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മഞ്ഞു കാരണം ഡ്രൈവര്‍ക്ക് റോഡ് കാണാന്‍ കഴിയാഞ്ഞതിനാലാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
This post was last modified on December 27, 2016 4:21 pm
Leave a Comment