X

കാല് കല്ലില്‍ മുട്ടിയാല്‍ സമരവും ഉദ്ധാരണമില്ലെങ്കില്‍ ധര്‍ണയും

മലയാളികള്‍ ആണ് യഥാര്ത്ഥ  ഇന്ത്യക്കാര്‍ എന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്ക്കറണ്ഡേയ ഖട്ജു സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.യഥാര്ത്ഥ  ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണെന്നും എന്തിനേയും സ്വീകരിക്കാന്‍ മലയാളികള്ക്ക്  മടിയില്ലെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. രാജ്യത്തിന്റെ അന്തസത്ത ഉള്ക്കൊയള്ളുന്നവര്‍ മലയാളികള്‍ ആണെന്നും ആയതിനാല്‍ മഹാന്മാഉരായ ഇന്ത്യക്കാര്‍ കേരളീയര്‍ ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പോസ്റ്റ്‌ ചര്ച്ചാളവിഷയമാവുകയും മലയാളികളെ പ്രീണിപ്പിക്കാന്‍ ആണ് മുന്‍ ജസ്റ്റിസ് ഇത്തരം പരാമര്ശമങ്ങള്‍ നടത്തിയത് എന്ന് ചിലര്‍ ആരോപിച്ചിരുന്നു. ചില മലയാളികള്‍ തന്നെ പോസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.

ഈ വിഷയത്തില്‍ എഴുത്തുകാരന്‍ സക്കറിയ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

നോക്കുകൂലിയും അഴിമതിയും ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവുമല്ലേ നമ്മെ അടയാളപ്പെടുത്തുന്നത്? കാല് കല്ലില്‍ മുട്ടിയാല്‍ സമരവും ഉദ്ധാരണമില്ലെങ്കില്‍ ധര്‍ണയും അവിയലിന് ഉപ്പുകൂടിയാല്‍ ഹര്‍ത്താലും നടത്തുന്നവരല്ലെ നമ്മള്‍? രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ നേതാക്കളുടെയും മുമ്പില്‍ ചൂളി പഞ്ചപുച്ഛമടക്കി  വിറക്കുന്നവരല്ലേ നമ്മള്‍?  ഒരു സരിതയെ ഒരു നോക്കു കാണാന്‍ ജീവന്‍ ബലികൊടുക്കാന്‍ ഒരുമ്പെട്ടവരല്ലേ നമ്മള്‍? ആള്‍ദൈവങ്ങളുടെ മുന്നില്‍ തള്ളവിരല്‍ വായില്‍ തള്ളി ഭ്രൂണങ്ങളെ പോലെ ചുരുളുന്നവരല്ലെ നമ്മള്‍? സ്വന്തം വക്രബുദ്ധിക്കു പോലും മാന്ദ്യം വന്നു ചേര്‍ന്ന രാഷ്ട്രീയ കടല്‍ക്കിളവന്മാരെ തോളിലേറ്റി കോള്‍മയിര്‍ കൊള്ളുന്നവരല്ലേ നമ്മള്‍? ജസ്റ്റിസ് കട്ജുവിനെ പരിഹസിക്കുകയല്ലാതെ എന്തു ചെയ്യാന്‍? ജഎന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലാണ് സക്കറിയ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

ലേഖനത്തിനായി ലിങ്ക് സന്ദര്ശിക്കാം

http://goo.gl/SZuLrQ