X

‘പാടത്തെ പണി’ തുടരും; പ്രകോപനവുമായി എം ടി രമേശ്‌

അഴിമുഖം പ്രതിനിധി 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേഷ്. പാടത്തെ പണി നിര്‍ത്തില്ല, ഇനിയും തുടരും.വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമേശ് പറഞ്ഞു. പയ്യന്നൂരിലെ പ്രതിഷേധ കൂട്ടായ്മയിലാണ് എംടി രമേഷിന്‍റെ പ്രകോപനപരമായ സംശയം.

പയ്യന്നൂര്‍ കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നുംസിബിഐ അന്വേഷണത്തെ നേരിടാന്‍ സിപിഐഎം തയ്യാറാകണമെന്നുംബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും പറഞ്ഞു.

സിപിഐഎമ്മിനെതിരേ രാഷ്ട്രീയമായും നിയമപരമായും തുറന്നപോരിന് ആഹ്വാനം ചെയ്തുകൊണ്ടാണ് പയ്യന്നൂരിലെ ബിജെപി യോഗം സമാപിച്ചത്.

പയ്യന്നൂരിലെ ധന്‍രാജ് വധവുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണം എന്നായിരുന്നു കോടിയേരിയുടെ പ്രസംഗം. ഇത് വിവാദമായിരുന്നു.

 

This post was last modified on December 27, 2016 2:38 pm

Related Post
Leave a Comment