X

മേമന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് സിപിഐഎം

മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതുപോലെ മേമന്റെ ശിക്ഷയും ജീവപര്യന്തമാക്കണം. കേസിലെ പ്രധാനപ്രതികളെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുമ്പോള്‍ മേമന്റെ വധശിക്ഷ മാത്രം നടപ്പിലാക്കിയത് കൊണ്ട് നീതി നടപ്പാകില്ലെന്നും പിബി വ്യക്തമാക്കി. വധശിക്ഷയ്ക്ക് എതിരാണ് സിപിഐഎം എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment