X

യെമനില്‍ നിന്ന് 455 യാത്രക്കാരുമായി കപ്പലുകള്‍ യാത്ര തിരിച്ചു

അഴിമുഖം പ്രതിനിധി

യെമനില്‍ കുടുങ്ങിയിരുന്ന 455 യാത്രക്കാരുമായി കപ്പലുകള്‍ കൊച്ചിയിലേക്ക് തിരിച്ചു. എംവി കോറല്‍, എംവി കവരത്തി എന്നീ കപ്പലുകളാണ് യാത്ര തിരിച്ചത്. 18-ാം തീയതി കപ്പലുകള്‍ കൊച്ചിയിലെത്തിച്ചേരും.

യെമനില്‍ യുദ്ധം വ്യോമയുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് കൂടുതല്‍ കപ്പലുകൾ ഉപയോഗിച്ച് അവിടെ നിന്നുള്ളവരെ നാട്ടിലേക്ക് എത്തിക്കുന്നത്. 

This post was last modified on December 27, 2016 2:58 pm