X

സംസ്ഥാനത്തെ ജയിലുകളില്‍ യോഗ പരിശീലനം മുടങ്ങരുത്; സൂപ്രണ്ടുമാര്‍ക്ക് ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ ജയിലുകളില്‍ യോഗ പരിശീലനം തടസ്സമില്ലാതെ നടത്തണമെന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ  നിര്‍ദ്ദേശം. അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് ആരംഭിച്ച   യോഗ പരിശീലനം നിലച്ചെന്നുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്. യോഗ പരിശീലനം മുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ കാരണം ബോധിപ്പിക്കണമെന്നും, എങ്ങനെ പുനരാരംഭിക്കാന്‍ കഴിയുമെന്നുമുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കണമെന്നും ഡിജിപിയുടെ ഉത്തരവിലുണ്ട്. യോഗപരിശീലനം മുടക്കം കൂടാതെ നടക്കുന്നുവെന്ന് മേഖല ഡിഐജിമാരും,വെല്‍ഫെയര്‍ ഓഫിസര്‍മാരും ഉറപ്പാക്കണമെന്നും  ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

 

This post was last modified on December 27, 2016 3:49 pm

Related Post
Leave a Comment