X

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്മിയിൽ നിന്ന് പുറത്ത്

അഴിമുഖം പ്രതിനിധി

യോഗേന്ദ്ര യാദവി നേയും പ്രശാന്ത് ഭൂഷണേയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പറത്താക്കി. പാര്‍ട്ടി അച്ചടക്ക സമതിയുടേതാണ് തീരുമാനം. വിമത നീക്കത്തെതുടര്‍ന്നാണ് നടപടി. ആനന്ദ് കുമാര്‍, അജിത്ഝാ എന്നിവരേയും പുറത്താക്കിയിട്ടുണ്ട്. എഎപിയുടെ സ്ഥാപക നേതാക്കന്‍മാരില്‍ പ്രമുഖരാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും.

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും സ്വരാജ് അഭിയാന്‍ എന്ന സ്വയംഭരണ കാമ്പയിന്‍ രൂപീകരിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി കാരണം ചോദിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഇവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് ഇരുവരേയും പുറത്താക്കിയത്.

അതെസമയം തങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ അച്ചടക്ക സമിതിയെ ഭൂഷണും യാദവും ചോദ്യം ചെയതിരുന്നു. ആരാണ് അച്ചടക്കസമിതിയിലുള്ളതെന്നോ എപ്പോഴാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചതെന്നോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഭൂഷണ്‍ കുറ്റപ്പെടുത്തി.

This post was last modified on December 27, 2016 2:57 pm