X

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

അഴിമുഖം പ്രതിനിധി

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയ സെക്രട്ടറിയുമായിരുന്ന വിഎ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതോടെ കേസില്‍ സക്കീറിനെ അറസ്റ്റ് ചെയ്യും.

സക്കീര്‍ ഹുസൈന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിരുന്നു. ജാമ്യം നല്‍കിയാല്‍ സക്കീര്‍ രക്ഷപെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാദത്തെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.

പോലീസ് കേസെടുത്തതിന് ശേഷം ഒളിവില്‍ പോയിരിക്കുന്ന സക്കീര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സക്കീറിനെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും സിപിഎം ഇന്നലെ നീക്കിയിരുന്നു.

This post was last modified on December 27, 2016 2:18 pm

Related Post
Leave a Comment