X
    Categories: News

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: ഒരാള്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ ഒരാള്‍ പൊലീസിന് പിടിയിലായി. പ്രധാനപ്രതിക്ക് മുറി വാടകയ്ക്ക് എടുത്തു നല്‍കിയ ആളാണ് അറസ്റ്റിലായത്. അതേസമയം പൊലീസ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കുന്നു. സമീപത്തെ സഹകരണ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചേലേമ്പ്ര മോഡലില്‍ ചെറുവത്തൂരിലും മോഷണം നടന്നത്. 19.5 കിലോഗ്രാം സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. മൊത്തം 7.33 കോടി രൂപയുടെ കവര്‍ച്ചയാണ് നടന്നത്. മൂന്ന് മാസം മുമ്പ് ഈ ബാങ്കിന്റെ അടിയിലെ കട ഇസ്മയില്‍ എന്നൊരു ആള്‍ വാടകയ്ക്ക് എടുക്കുകയും അവിടെ ഫാന്‍സി കട തുടങ്ങാനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ ബാങ്കിന്റെ സ്‌ട്രോങ് റൂമിന്റെ അടിഭാഗത്തെ സ്ലാബ് തുരന്നാണ് കവര്‍ച്ച നടത്തിയത്.