X
    Categories: News

റിസര്‍വ് ബാങ്ക് പലിശ നിരക്ക് അരശതമാനം കുറച്ചു

അഴിമുഖം പ്രതിനിധി

റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് അരശതമാനം കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇന്ന് നടന്ന വായ്പാ നയ അവലോകനത്തിലാണ് തീരുമാനം. റിപ്പോ നിരക്ക് 6.75 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. 25 പോയിന്റുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും എന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത്. പലിശ നിരക്ക് നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പണപ്പെരുപ്പം റെക്കോര്‍ഡ് താഴ്ചയിലെത്തിയാണ് നിരക്ക് കുറയ്ക്കാന്‍ കാരണം. നിരക്ക് കുറച്ചതിന് അനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചാല്‍ സാധാരണക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ആശ്വാസമാകും. ഈ നിരക്ക് കുറവ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തയ്യാറായാല്‍ ഭവന, വാഹന, വ്യവസായ വായ്പകളുടെ പ്രതിമാസ തിരിച്ചടവില്‍ കുറവുണ്ടാക്കും.