X

10 കോടിയുടെ അസാധു നോട്ട് കടത്തി: പദ്മഭൂഷണ്‍ ജേതാവായ ഡോക്ടര്‍ക്കെതിരെ കേസ്

രാജ്യത്തെ അറിയപ്പെടുന്ന ഓങ്കോളജിസ്റ്റുകളില്‍ ഒരാളായ ഡോക്ടര്‍ സുരേഷ് അദ്വാനി അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

10 കോടി രൂപയുടെ അസാധു നോട്ട് കടത്തിയതുമായി ബന്ധപ്പെട്ട് പദ്മഭൂഷണ്‍ ജേതാവായ ഡോക്ടര്‍ക്കെതിരെ സിബിഐ കേസെടുത്തു. ശനിയാഴ്ച മുംബൈയിലാണ് സംഭവം. രാജ്യത്തെ അറിയപ്പെടുന്ന ഓങ്കോളജിസ്റ്റുകളില്‍ ഒരാളായ ഡോക്ടര്‍ സുരേഷ് അദ്വാനി അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ സിഐഐജിഎംഎ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സുരേഷ് അദ്വാനിക്ക് 2002ല്‍ പദ്മശ്രീയും 2012ല്‍ പദ്മഭൂഷണും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വൈദ്യനാഥ് കോ – ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്‍. ബിജെപി എംപിയും അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളുമായ പ്രീതം മുണ്ടെ ഡയറക്ടറായ ബാങ്കാണിത്. പ്രതികളില്‍ മൂന്ന് പേര്‍ അസാധുവായ 500, 1000 നോട്ട് കെട്ടുകള്‍ കടത്തുകയായിരുന്നുവെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. ഡിസംബര്‍ 15ന്് ഇവരെ മുംബൈയിലെ ഘട്‌കോപാറില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.

This post was last modified on December 26, 2016 12:31 pm