അഴിമുഖം പ്രതിനിധി
ഡള്ളാസിലെ മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു പോലീസുകാര്‍ കൂടി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മരിച്ചിരുന്നു. അക്രമികളില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ ഗാരേജില്‍ ഒളിച്ചിരിക്കുന്ന അക്രമിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഡൌന്‍ ടൌണിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് ആക്രമണമുണ്ടായത്. ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. നാലു പേര്‍ തത്സമയം കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഡള്ളാസ് പൊലീസ് മേധാവി ബ്രൈൗണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ കൂടി മരിച്ചുവെന്ന് ട്വിറ്ററിലൂടെ പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു.
This post was last modified on December 27, 2016 4:22 pm
Leave a Comment