X

യുപി ട്രെയിന്‍ ദുരന്തം: മരിച്ചവരുടെ എണ്ണം 120 ആയി

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. പരിക്കേറ്റവരുടെ എണ്ണം 200- മുകളിലാണ്. 76 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ മൂന്ന് മണിക്ക് കാണ്‍പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പുക്രായനില്‍ പട്ന- ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. നാലു ഏസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. ഈ കോച്ചുകളില്‍ ഉള്‍പ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും.

കിഴക്കന്‍ സോണിലെ റെയില്‍വെ സേഫ്റ്റി ഓഫീസര്‍ പികെ ആചാര്യ പറയുന്നത് ട്രെയിന്‍ അപകടം പാളത്തിലെ വിള്ളല്‍ കാരണമാകാം. ഇത് പ്രാഥമിക നിഗമനമാണ് എങ്കിലും വിശദ അന്വേഷണത്തിനു ശേഷമേ കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാനാവുകയുള്ളൂ. അപകടത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രെയിനില്‍ എല്‍എച്ച്ബി കോച്ചുകളില്ലാതിരുന്നതാണ് കൂടുതല്‍ ആളപായത്തിന് കാരണം. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ളതാണു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള എല്‍എച്ച്ബി കോച്ചുകള്‍. പാളം തെറ്റിയാലും ആഘാതം ലഘൂകരിച്ച് അപകടതീവ്രത കുറയ്ക്കാനും കോച്ചുകള്‍ മറിയാനുമുള്ള സാധ്യത എല്‍എച്ച്ബി കോച്ചുകള്‍ക്ക് കുറവാണ്.

 

This post was last modified on December 27, 2016 2:16 pm