X

കര്‍ണാടകയിലെ ഹവാല ഇടപാടുകാരന്റെ കുളിമുറിയില്‍ 5.7 കോടി പുതിയ നോട്ടുകള്‍, 32 കിലോയുടെ സ്വര്‍ണ്ണം

അഴിമുഖം പ്രതിനിധി

കര്‍ണാടക ഹൂബ്ലിയിലെ ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ രഹസ്യ അറയില്‍ നിന്ന് 5.7 കോടിയുടെ പുതിയ നോട്ടുകളും 32 കിലോയുടെ സ്വര്‍ണ്ണവും 90 ലക്ഷം രൂപ വില വരുന്ന പഴയ നോട്ടുകളും കണ്ടെത്തി. ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധനയിലാണ് അനധികൃതമായി സമ്പാദിച്ച സ്വര്‍ണ്ണത്തിന്റയും പണത്തിന്റെയും വലിയ ശേഖരം പിടിച്ചെടുത്തത്. എന്നാല്‍ ആരുടെ പക്കല്‍നിന്നാണ് ഇവ പിടികൂടിയിരിക്കുന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാഷ് ബേസിനടിയിലായി ചുമരിലൊട്ടിച്ച ടൈല്‍സിനടിയില്‍ രഹസ്യമായുണ്ടാക്കിയ സ്റ്റീല്‍ സേഫില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണവും സ്വര്‍ണ്ണവും. ചിതലില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ സേഫ് അണു വിമുക്തമാക്കിയിരുന്നു.

This post was last modified on December 27, 2016 2:14 pm