X

ബെംഗളൂരുവില്‍ 20കാരി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

ഒപ്പമുണ്ടായിരുന്ന യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 20 കാരി ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ സി വി രാമന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന ഡിആര്‍ഡിഒ ടൗണ്‍ഷിപ്പില്‍ തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. 

പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും താഴെക്കു ചാടുന്നതു തടയാന്‍ ഒപ്പമുണ്ടായിരുന്ന യുവാവ് ശ്രമിച്ചെങ്കിലും ഇയാളില്‍ നിന്നും കുതറിമാറി താഴേക്കു ചാടുകയായിരുന്നു.

യുവാവും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. ഇവര്‍ സഹപാഠികളാണ്. അഞ്ചുമാസത്തോളമായി ഇവരുടെ ബന്ധം തുടങ്ങിയിട്ട്.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഈ യുവാവിനെ പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:49 pm