X

ഐ എഫ് എഫ് കെ: ട്രാന്‍സ് ജെന്ററുകള്‍ക്ക് പാസ്, വനിതാ ഡെലിഗേറ്റുകള്‍ക്ക് താമസ സൗകര്യം

അഴിമുഖം പ്രതിനിധി

21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ഡിസംബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇത്തവണ 62 രാജ്യങ്ങളില്‍ നിന്നായുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 13 സ്‌ക്രീനില്‍ പ്രദര്‍ശനമുണ്ടാവും. നാവിദ് മഹ്മൂദി സംവിധാനം ചെയ്യുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം.

184 ചിത്രങ്ങള്‍

62 രാജ്യങ്ങള്‍

490 പ്രദര്‍ശനങ്ങള്‍

13000 ഡെലിഗേറ്റുകള്‍

ഇത്തവണത്തെ പ്രത്യേകതകള്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഡെലിഗേറ്റ് പാസ്

വനിതാ ഡെലിഗേറ്റുകള്‍ക്ക് താമസ സൗകര്യം

ആര്‍എഫ്‌ഐഡി തിരിച്ചറിയല്‍ കാഡ്

മൊബൈല്‍ ആപ്ലിക്കേഷന്‍

പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍ മുള കൊണ്ടുള്ള ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും കമാനങ്ങളും
ഗ്രീന്‍ പ്രോ്‌ട്ടോക്കോള്‍ അനുസരിച്ച് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. കുടുംബശ്രീയുടെ സഹകരണുണ്ട്.

മലയാളസിനിമയുടെ പ്രചാരണചരിത്രവുമായി വീഡിയോ ഇന്‍സ്റ്റളേഷന്‍

കുടിയേറ്റം, ട്രാന്‍സ്‌ജെന്റര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പാക്കേജുകള്‍

This post was last modified on December 27, 2016 2:14 pm